Wednesday 24 August 2016

കർക്കിടക പെയ്ത്തിലല്ല...

കർക്കിടക പെയ്ത്തിലല്ല
നിന്റെയൊരുത്തുള്ളി 
കണ്ണീരിലാണു നനഞ്ഞതു പെണ്ണേ!

ഓർമ്മയുടെ ഭാണ്ഡത്തിലുണ്ട് 
രണ്ട് മരപ്പാവകൾ നിന്റെ
ബാല്യവും എന്റെ യൗവ്വനവും
പരസ്പരം വച്ചുമാറാനാകാതെ!
കാവുതീണ്ടാൻ 
കിതച്ചെത്തിയൊരു കാറ്റ് 
കരിയില തട്ടി വീണു പോയ്!

തുടക്കമാണൊടുക്കവും
അടക്കo പറഞ്ഞതിപ്പോഴല്ലേ
അടക്കി കഴിഞ്ഞതിനാറേ!


No comments:

Post a Comment